പ്രണവിന് എല്ലാ വിധ ആശംസകളും അറിയിച്ച് ദുൽഖർ , ആദി നാളെ റിലീസ് | filmibeat Malayalam

2018-01-25 234

ഇത്രയേറെ മനോരഹമായ ഒരു സൗഹൃദം മറ്റൊരു ഇന്റസ്ട്രിയിലും കാണാന്‍ കഴിയില്ല. മമ്മൂട്ടിയും മോഹന്‍ലാലും മലയാളത്തിന്റ അഭിമാനമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്. സിനിമയ്ക്ക് പുറത്തും ഇരുവരുടെയും സൗഹൃദം മലയാളികളെ അസൂയപ്പെടുത്തിയിട്ടുണ്ട്. ആ സൗഹൃദത്തിന്റെ ഒഴുക്കാണ് ദുല്‍ഖര്‍ സല്‍മാനിലും പ്രണവ് മോഹന്‍ലാലിലുമെത്തിയത്.നാളെ, റിപ്പബ്ലിക് ദിനത്തില്‍ പ്രണവിന്റെ ആദ്യ ചിത്രമായ ആദിയുടെ റിലീസാണ്. ആദിയുടെ റിലീസിന് പ്രണവിന് ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെഴുതിയ വാക്കുകള്‍ വൈറലാകുന്നു. അത്രയെറെ മനോരഹമാണ് ആ കുറിപ്പ്..പ്രിയപ്പെട്ട അപ്പു (പ്രണവ്) എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ആദിയ്ക്ക് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ട് ദുല്‍ഖര്‍ പറഞ്ഞു തുടങ്ങി.... പ്രണവ്, നീ എനിക്കെന്നും എന്റെ കുഞ്ഞനിയനാണ്. നിന്റെ ഓരോ വളര്‍ച്ചയും ഞാന്‍ ആഘോഷിക്കുകയും അഭിനന്ദിക്കുകയും ചെയ്യും. നിന്റ െവിജയത്തിന് വേണ്ടി എന്നും പ്രാര്‍ത്ഥിക്കും.ഇതാണ് ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രണവും ദുല്‍ഖറും തമ്മിലുള്ള അടുപ്പവും മഹന്‍ലാലും മമ്മട്ടിയും തമ്മിലുള്ള ബന്ധവും ഈ വരികളില്‍ കാണാം. സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ഈ കുറിപ്പ് വായിക്കൂ
സിനിമാ രംഗത്തെ പലരും ആദിയ്ക്കും പ്രണവിനും ആശംസകള്‍ അറിയിച്ച് ഇതിനോടകം രംഗത്തെത്തിക്കഴിഞ്ഞു. മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ അങ്ങനെ നീളുന്നു ആ നിര.
Dulquer Salmaan wished all the best to Pranav Mohanlal for the latter's debut movie Aadhi, Which will hit the theatres tomorrow